CARe KERALAM Ltd..

ആയുർവേദത്തിൻറെറയും ആദിവാസികളുടെയും കർഷകരുടെയും ഉന്നമനം   ഔഷധസസ്യങ്ങളുടെ ഏകീകൃത കൃഷി സംഭരണ വിതരണ സംവിധാനത്തിലൂടെ

ആദിവാസികൾക്കും കർഷകർക്കും അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിൽക്കുന്നതിനായി കേരളത്തിലെ ആദ്യത്തെ മണ്ടി അഥവാ open market സംവിധാനമാണിത്.

ഇടനിലക്കാരുടെ ചൂഷണം ഇതുവഴി ഇല്ലാതാകുന്നു:

ആദിവാസി ഊരുസമിതികൾ അവരുടെ ഉൽപന്നങ്ങൾ ഈ സംവിധാനത്തിലേക്ക് എത്തിക്കുന്നുണ്ട് . നാളുകളായി കേൾക്കുന്ന ഇടനിലക്കാരുടെ ചൂഷണം ഇതുവഴി ഇല്ലാതാവുകയാണ്. എന്നാൽ ഈ ഉൽപ്പന്നങ്ങൾ അതിവേഗം ആയുർവേദ നിർമാതാക്കൾ വാങ്ങി അതിൻറ്റെ തുക ഇവർക്കു കൈമാറാൻ സാധിച്ചില്ലെങ്കിൽ ഈ സംവിധാനം മുളയിലേ കൂമ്പടയും . ഈ സംരഭത്തിൻറെറ പ്രധാന തടസവും ഇതു തന്നെയാണ് ഇത് മുതലെടുത്തുകൊണ്ടാണ് ഇടനിലക്കാർ ചൂഷണം നടത്തുന്നതും. കാരണം  ആദിവാസികൾക്കും കർഷകർക്കും അവരുടെ അധ്വാനത്തിന് ദൈനംദിന ചിലവിലേക്കായി പണം ഉടനെ ആവശ്യമാണ് .

നിശ്ചിത താങ്ങുവിലയും സുസ്ഥിര വിപണ ശൃംഖലയും:

ഔഷധസസ്യങ്ങളുടെ ആവശ്യകതയുടെ അളവും അതനുസരിച്ചുള്ള കൃഷിയും സംഭരണവും ശാസ്ത്രീയമായി അവലോകനം ചെയ്തു നടപ്പാക്കുന്നതിന് ഈ പ്രവർത്തനങ്ങൾ  കെയർ  കേരളംആസ്ഥാനമാക്കി ഔഷധസസ്യ ബോർഡുമായി ചേർന്ന് ആയുർവേദ  നിർമാതാക്കളെയും കർഷകരെയും മറ്റു വിദഗ്ദരേയും ഉൾകൊള്ളിച്ചുകൊണ്ട് ഒരു പ്ലാനിംഗ് കമ്മിറ്റി വഴി ആദിവാസികൾക്കും  കർഷകർക്കും അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ നിശ്ചിത താങ്ങുവിലയും സുസ്ഥിര വിപണ ശൃംഖലയും വളർത്തി എടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആവശ്യാനുസരണമുള്ള കൃഷിയും സംഭരണവും വിതരണവും തീർച്ചയായും ഔഷധ സസ്യ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നതിനു ഇടവരുത്തും. അതുവഴി നിരവധി കർഷകരും ആദിവാസി  സമിതികളും ഈ സംവിധാനത്തിലേക്കു വരും .

ഏകീകൃത കൃഷി സംഭരണ വിതരണ സംവിധാനം:

മുകളിൽ പ്രതിപാദിച്ച പ്ലാനിംഗ് കമ്മിറ്റി വഴി എല്ലാ നിർമാതാക്കളും കർഷകരും ആദിവാസികളും ഒരു കുടകീഴിൽ  നിന്നുകൊണ്ട് ഏകീകൃത കൃഷി സംഭരണ വിതരണ സംവിധാനം നടപ്പാക്കുബോഴാണ് ക്രമേണ നിശ്ചിത താങ്ങുവിലയും സുസ്ഥിര വിപണ ശൃംഖലയും വികസിപ്പിച്ചെടുക്കുവാൻ സാധിക്കുക . ഉല്പ്പന്നങ്ങളുടെ വില  നിർമാതാക്കളും കർഷകരും ആദിവാസികളും ചേർന്ന് നിശ്ചയിക്കുന്ന സ്ഥിതിയിലേക്ക് വളരേണ്ടതുണ്ട് . ഇതിൻറ്റെ ആദ്യഘട്ടത്തിൽ ഏകദേശ മാർക്കറ്റ്‌ വിലയുടെ അടിസ്ഥാനത്തിലാണ് പ്രായോഗികമായി പ്രവർത്തിക്കാൻ സാധിക്കുകയുള്ളു . എന്നാൽ പ്രധാന വിപണന ശ്രേണി ഈ സംവിധാനമായിക്കഴിഞ്ഞാൽ വിലനിർണയവും നമ്മുടെ നിയന്ത്രണത്തിലാകും.

Sustainable management of medicinal plants:

ഏകീകൃത സംവിധാനത്തിലൂടെയല്ലതെ ഇത് സാധ്യമല്ല കാരണം നിലവിൽ നിർദേശിക്കുന്ന ഒന്നിടവിട്ടുള്ള ശേഖരണ രീതികൾ ശ്രമകരവും ദൈർഘ്യമേറുന്നതിനാലും ഈ രീതികൾ ആരും പിന്തുടരുന്നതല്ല. അതിനാൽ വലിയ അളവിൽ ഒരിടത്തു നിന്നുമാത്രം ഇവ ശേഖരിക്കുബോൾ ആ പ്രദേശങ്ങളിൽ ഇവ അപ്രത്യക്ഷമാകുന്നുണ്ട്. അതിൻറെറ തെളിവാണ് വനപ്രാന്ത  പ്രദേശങ്ങളിൽ ലഭ്യമായിരുന്ന പല ഔഷധസസ്യങ്ങളും ഇന്നു വനാന്തരങ്ങളിൽ മാത്രം ലഭ്യക്കുന്ന സ്ഥിതിവിശേഷം വന്നു ചേർന്നിരിക്കുന്നു. അതു ക്രമേണ അവിടെയും ലഭിക്കാതെ അന്യം നിന്നുപോകാം.

എന്നാൽ  ഏകീകൃത സംവിധാനം വഴി വലിയ അളവുകളെ ചെറിയ അളവുകളായി തിരിച്ചു കൂടുതൽ മേഖലകളിൽ നിന്നും ശേഖരിക്കുന്നതിലൂടെ ഇതിനു പരിഹാരം കാണാവുന്നതാണ്. അങ്ങിനെ വേണ്ടത്ര ലഭ്യതയും ഇതിലൂടെ ഉറപ്പുവരുന്ന പക്ഷം വിലയിലെ ഏറ്റ കുറച്ചിലുകളും തടയാം.

ഉൽപ്പന്നങ്ങളുടെ ഗുണമേന്മ:

നാട്ടിൻപ്പുറത്തെ മണ്ണ് ദോഷകരമായ heavy metals ധാരാളം അടങ്ങിയ  ട്യൂബ് ലൈറ്റ്, CFL ബൾബ്‌ മറ്റ് ഇലക്ട്രോണിക് wasteകൾ, കീടനാശിനികൾ തുടങ്ങിയവയാൽ മലിനീകരണപ്പെട്ടതിനാൽ ഇവിടെ ലഭിക്കുന്ന സസ്യങ്ങളിൽ ഇവയുടെ സാന്നിധ്യം കാണാനിടയുള്ളതിനാൽ ആനുപാതികമായി വനമേഖല ഔഷധ സസ്യങ്ങളും ചേർത്ത് മരുന്ന് നിർമ്മിച്ചാൽ ഇവയുടെ അളവ് ഗണ്യമായി കുറയ്ക്കാവുന്നതാണ്.

നിർമ്മാതാക്കളുടെ കൂട്ടായ്മ :

നിർമ്മാതാക്കളുടെ കൂട്ടായ്മയും സഹകരണവും ദീർഘ വീക്ഷണവുമാണ് ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനാവശ്യം. ഈ ഏകീകൃത സംവിധാനത്തിലേക്ക് എല്ലാ നിർമാതാക്കളും വരുന്നതോടൊപ്പം മറ്റു കർഷകരെയും ഔഷധസസ്യങ്ങൾ ശേഖരിക്കുന്നവരെയും കൊണ്ടു വരേണ്ടതുണ്ട്.ഏകീകൃത  സംവിധാനത്തിനു പുറത്ത് buy back agreement കൾ ഉണ്ടായാൽ  ഈ സംവിധാനം ശക്തിപ്പെടുകയോ ഇത് വിവക്ഷിക്കുന്ന മേൽ പറഞ്ഞ പ്രയോജനങ്ങൾ ലഭ്യമാകുകയില്ല എന്നതിനേക്കാൾ ഔഷധസസ്യശോഷണം വഴി ആയുർവേദതിൻറെറ ഭാവി തന്നെ ആശങ്കയിലാകും.

അതിനാൽ എല്ലാ നിർമാതാക്കളും അത്യുൽസാഹതോടെ ഇതിനെ പിന്തുണയ്കേണ്ടതുണ്ട്.

എങ്ങിനെ ?

  1. ആദിവാസികൾ കെയർ കേരളത്തിൽ എത്തിച്ചിരിക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങി അവയുടെ പണം അവർക്ക് എത്രയും വേഗം നല്കുന്നതിന് സഹായിക്കുക. ഇതുവഴി അവരെ ഈ സംവിധാനത്തിൽ നിലനിർത്തുക.

ഈ സംവിധാനത്തിലേക്ക് ഇവരെ ആകർക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും കെയർ കേരളം മുഖാന്തിരം ആദിവാസി കർഷകക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.

  1. ആദ്യഘട്ടമെന്നനിലയിൽ നിങ്ങളുടെ ആവശ്യമനുസരിച്ച്‌ ഔഷധ സസ്യങ്ങൾ കൃഷി ചെയ്യുന്നതിനും ശേഖരിക്കുന്നതിനും വിവിധ കർഷകരെയും ആദിവാസികളെയും ചുമതലപ്പെടുതുന്നതിനു കെയർ കേരളത്തിലെ ഏകീകൃത കൃഷി സംഭരണ വിതരണ സംവിധാനവുമായി മാർക്കറ്റ്‌ വില അടിസ്ഥാനത്തിൽ buyback agreement നു തയ്യാറാവുക. ക്രമേണ ഇരുവിഭാഗവും ചേർന്ന് മാർക്കറ്റ്‌ വില നിശ്ചയിക്കുന്ന കേന്ദ്രമായി ഇത് മാറണം.
  2. കെയർ കേരളത്തിൽ നിന്നും ഉൽപ്പന്നങ്ങളുടെ weekly updates ഉം മറ്റ് വിവരങ്ങളും ലഭിക്കുന്നതിന് താഴെ നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ ഇമെയിൽ ID യും മൊബൈൽ നമ്പറും സഹിതം ബന്ധപ്പെടുക.

rawmaterial@carekeralam.com

Medicinal Plants Promotion Centre- CARe Keralam

Posted in Uncategorized | Leave a comment

.

Posted in Uncategorized | Leave a comment